ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ കീർത്തനത്തിലൂടെ മനുഷ്യനെ ഭഗവാനിൽ എത്തിക്കുകയാണ് ഭാഗവത ത്തിൻറെ താത്പര്യം. അവതാരം മുതൽ സ്വർഗ്ഗാ രോഹണം വരെയുള്ള ശ്രീകൃഷ്ണ ചരിതമാണ് ഭാഗവതത്തിലെ ഉള്ളടക്കം. രൂപത്തിലും ഭാവത്തിലും ഒരുപോലെ സൗകുമാര്യം മുറ്റി നിൽക്കുന്ന ഇത്തരം ഒരു ജീവചരിത്രം ഭാഗവതത്തിലല്ലാതെ മറ്റൊരു പുരാണത്തിലും ദൃശ്യമല്ല. ഏതൊരു ഭാരതീയൻറെയും നിത്യപാരായണത്തിനുതകുന്ന ഈ മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ടു രൂപത്തിൽ നമുക്കു സമ്മാനിച്ചിരിക്കുന്നു.