സോജോയുടെ ഒരുക്കം
അയൽക്കാരാണെങ്കിലും തണ്ണീർമുക്കം കരിക്കാട് ചെങ്ങോട്ടുത്തറ സോജോ സണ്ണിയും കിഴക്കേപനയിട കെ.എസ്. ശ്യാമും കൂടുതൽ പരിചയത്തിലാകുന്നത് കോവിഡ് സന്നദ്ധ പ്രവർത്തകരായി സേവനം അനുഷ്ഠിക്കുമ്പോഴാണ്. കശ്മീർ വരെ സൈക്കിളിൽ പോവുകയെന്ന സ്വപ്നം സോജോയാണ് ശ്യാമിനോട് ആദ്യം പങ്കുവയ്ക്കുന്നത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും അടക്കം പല കാരണങ്ങൾ കൊണ്ടും നീണ്ടുപോയ ഈ കശ്മീർ സൈക്കിൾ യാത്രയ്ക്ക് ഒരു സ്റ്റാർട്ടിങ് പോയിന്റ് നിശ്ചയിക്കുന്നതും സോജോയാണ്.
2021ലെ തന്റെ പിറന്നാൾ ദിനമായ നവംബർ 22ന് save Earth' എന്ന ആശയ പ്രചാരണത്തിനായി സൈക്കിളിൽ കശ്മീരിലേക്ക് യാത്ര തുടങ്ങുമെന്ന് സോജോ തീരുമാനമെടുക്കുന്നു. കയ്യിൽ സൈക്കിൾ പോലുമില്ലാതെ എടുത്ത തീരുമാനമായിരുന്നു അത്! യാത്രയ്ക്ക് മൂന്നു ദിവസം മുൻപ് ചേർത്തലയിലെ പണിക്കാപ്പറമ്പിൽ സൈക്കിൾസ് എന്ന കടയിലെത്തി തന്റെ യാത്രാ സ്വപ്നത്തെക്കുറിച്ച് സോജോ പറയുന്നു. കാര്യമറിഞ്ഞ കടയുടമ സണ്ണിച്ചേട്ടൻ സോജോയെ സഹായിക്കാൻ തന്നെ തീരുമാനിച്ചു. 6,500 രൂപ വിലയുള്ള സൈക്കിൾ 4,000 രൂപയ്ക്കാണ് ഇവർ സോജോയ്ക്ക് നൽകുന്നത്. ഒപ്പം, പഞ്ചർ പരിഹരിക്കുന്നത് അടക്കം അത്യാവശ്യം റിപ്പയറിങിനു വേണ്ട കിറ്റും സൗജന്യമായി കൊടുത്തു. ഇതിനൊപ്പം അവർ പറഞ്ഞ നീ പോയിട്ട് വാടാ മോനേ എന്ന വാക്കുകൾ ഈ യാത്രയ്ക്ക് നൽകിയ ഊർജം വലുതായിരുന്നു.
ശ്യാമും സച്ചേന്ദ്രയും ചേരുന്നു
അപ്പോഴും സോജോയ്ക്കൊപ്പം പോകാൻ ഓട്ടോ ഡ്രൈവർ കൂടിയായ ശ്യാം തീരുമാനിച്ചിരുന്നില്ല. ഇതിനിടെ ഡിസംബറിൽ നമുക്കു പോകാമെന്നൊക്കെ പറഞ്ഞ് ശ്യാം യാത്ര നീട്ടാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ, അതൊന്നും സോജോയെ പിന്തിരിപ്പിക്കുന്നില്ല. ഒടുവിൽ യാത്ര പുറപ്പെടുന്ന നവംബർ 22ന്റെ തലേന്നാണ് താനും വരുന്നുവെന്ന് ശ്യാം സോജോയോടു പറയുന്നത്. ശ്യാമിനു സ്വന്തമായി സൈക്കിളില്ലെന്നതായി പിന്നത്തെ തലവേദന. ഇവരുടെ സുഹൃത്തുക്കളാണ് അതിന് സൈക്കിൾ നൽകിക്കൊണ്ട് പരിഹാരം കണ്ടത്.
ഹൈബി ഈഡൻ എംപി ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങുമ്പോൾ സോജോയ്ക്കും ശ്യാമിനും കശ്മീർ വരെയുള്ള യാത്രാ സംഘത്തിലെ മൂന്നാമനെ പരിചയം പോലുമില്ലായിരുന്നു. ഗോവ വരെ പോകാൻ ഒറ്റയ്ക്ക് സൈക്കിളിൽ തീരുമാനിച്ചിറങ്ങിയതായിരുന്നു പിറവം സ്വദേശിയും കാർട്ടൂണിസ്റ്റുമായ സച്ചേന്ദ്ര. കാസർകോട് ബേക്കൽ കോട്ടയിൽ വച്ചാണ് സച്ചേന്ദ്ര, സോജോയുടേയും ശ്യാമിന്റെയും സൈക്കിളും കേരള കശ്മീർ ബോർഡുമെല്ലാം കാണുന്നത്. ഇതോടെ അടക്കി വച്ച കശ്മീർ ആഗ്രഹം സച്ചേന്ദ്രയിലും തലപൊക്കി. ബേക്കൽ കോട്ട് ചുറ്റിക്കണ്ട് തിരിച്ചിറങ്ങുന്ന സോജോയെയും ശ്യാമിനെയും കാത്ത് സച്ചേന്ദ്രയും താഴെ ഇരിപ്പുണ്ടായിരുന്നു. കൂടെ കൂട്ടാൻ സോജോയും ശ്യാമും സന്തോഷത്തോടെ സമ്മതിച്ചതോടെ വീട്ടിൽ വിളിച്ച് ഗോവയിലേക്കുള്ള സോളോ സൈക്കിൾ ട്രിപ് കശ്മീർ വരെയുള്ള ഗ്രൂപ്പ് ടിപ്പാക്കി സച്ചേന്ദ്ര.
[https://cdn.magzter.com/1380604065/1646036902/articles/6AUU1QJQR1647341256524/JifIVPxKyn1647341250510.jpg]
കയ്യടിച്ചവരും കളിയാക്കിയവരും
പെട്രോൾ പമ്പുകളിൽ ടെന്റടിച്ചാണു പലയിടത്തും രാത്രി തങ്ങിയത്. ആദ്യ ദിവസങ്ങളിൽ ശരീരവേദനയ്ക്ക് കുറവില്ലായിരുന്നു. പക്ഷേ ഈ ശാരീരികമായ പരുവപ്പെടൽ പിന്നീടുള്ള ദുരിത സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്തു.
രാവിലെ ഏഴു മണിക്കു തുടങ്ങുന്ന സൈക്കിൾ ചവിട്ട് പലപ്പോഴും വൈകിട്ടു വരെ നീണ്ടു. രാത്രി യാത്ര പരമാവധി ഒഴിവാക്കി. ഇടയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനും മാത്രം നിർത്തി. ശരാശരി 70-80 കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടി. ഇടയ്ക്ക് പഞ്ചർ അടക്കമുള്ള പണികൾ കിട്ടിയെങ്കിലും യാത്ര മുടക്കുന്ന നിലയിലേക്ക് എത്തിő...