[https://cdn.magzter.com/1380604065/1646036902/articles/4mhhAA3Ql1647341021085/uju203pjg61647341034848.jpg]
റൈഡ്
സാധാരണ സ്കൂട്ടറുകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഇതിലെ ഫങ്ഷനുകൾ. മൊബൈൽ നമ്പർ ലോക്ക് ചെയ്യുന്നതുപോലാണ് ഇതിന്റെ ലോക്ക്. കീയില്ല. വലത്തേ ഹാൻഡിലിലെ പവർ സ്വിച്ച് ഒന്നമർത്തിയാൽ കീ പാഡ് തെളിഞ്ഞുവരും. പാസ്വേഡ് കൊടുത്താൽ വാഹനം അൺലോക്കാകും. ബേക്ക് പിടിച്ച്ർസ്റ്റാർട്ട് ബട്ടൺ ഒന്നമർത്തിയാൽ മതി. ഓല ഓടാൻ റെഡിയാകും. വലത്തെ സ്വിച്ച് പാനലിൽ തന്നെയാണ് റൈഡ് മോഡ് സ്വിച്ചും നൽകിയിരിക്കുന്നത്. മൂന്നു മോഡുണ്ട്. നോർമൽ, സ്പോർട്ട്, ഹൈപ്പർ. ഇക്കോ മോഡിൽ ഇട്ട് ആക്സിലറേറ്റർ നന്നായി കൊടുത്താലേ നീങ്ങു. സ്റ്റാൻഡ് നിവർത്തിയാൽ എൻജിൻ ഓഫാകും. ഇക്കോ, നോർമൽ മോഡിൽ തന്നെ നല്ല കരുത്തുണ്ട്. 50-60 കിലോമീറ്റർ വേഗത്തിൽ മടിയില്ലാതെ കുതിക്കും. ഇനി അതിലും വേഗം വേണമെങ്കിൽ ഹൈപ്പർ മോഡിലേക്കു മാറ്റാം. സ്റ്റാജന്റെ വാക്ക് കടമെടുത്താൽ ഹൈപ്പർ മോഡിൽ വാഹനം മുന്നോട്ടും നമ്മൾ പിന്നോട്ടും പോകും. അത്രയ്ക്കും കരുത്തുണ്ട്. പറഞ്ഞതു ശരിയാണ്. ഹൈപ്പർ മോഡിൽ അസാമാന്യ കുതിപ്പാണ് ഓല പുറത്തെടുക്കുന്നത്. റിവേഴ്സ് മോഡുണ്ട്. യാത്ര കംഫർട്ടാണ്. വലുപ്പവും ഭാരവും ഉള്ളതിനാൽ ഓടിക്കാൻ സുഖം. നന്നായി ഇരിക്കാം. വലിയ സീറ്റാണ്. നീളം അൽപം കുറവുണ്ടെന്നത് വേണമെങ്കിൽ പോരായ്മയായി പറയാം. സീറ്റിലിരുന്നാൽ കാൽ ഈസിയായി നിലത്തെത്തും. സാധാരണ വലിയ പെട്രോൾ സ്കൂട്ടറിൽ ഇരിക്കുന്ന ഫീൽ തന്നെയാണ് ഇതിലും കിട്ടുന്നത്. 125 കിലോഗ്രാം ഭാരമുണ്ട്. അതുകൊണ്ടു തന്നെ ഉയർന്ന വേഗത്തിൽ നല്ല കൺട്രോളുണ്ട്.
[https://cdn.magzter.com/1380604065/1646036902/articles/4mhhAA3Ql1647341021085/jwWykEIBB1647341034848.jpg]
ഡിസൈൻ
ഒഴുക്കുള്ള ക്യൂട്ട് ഡിസൈൻ. ഫിറ്റ് ആൻഡ് ഫിനിഷ് ശ്രദ്ധേയം. അനിമേഷൻ ചിത്രമായ വാൾഇ യിലെ റോബോട്ടിനെ ഓർമി പ്പിക്കുന്ന ഹെഡ്മാംപാണ്. രണ്ട് എൽഇഡി ലൈറ്റുകളും ഡിആർഎ ല്ലും അടങ്ങിയതാണ്ഇത്. നേർത്ത വര പോലെയുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ടാബ് പോലെയുള്ള 7.0 ഇഞ്ച് ടച്ച് സ്ക്രീനാണ് മീറ്റർ കൺസോളിന്റെ സ്ഥാനത്ത്. ഇതിലൂടെയാണ് വാഹനം അൺ ലോക്ക് ചെയ്യുന്നതും ബൂട്ട് തുറക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സാധ്യമാകുന്നത്.
ബ്ലാക്ക് -വൈറ്റ് നിറത്തിൽ ബാക് ലൈറ്റ് സെറ്റ് ചെയ്യാം. മാത്രമല്ല, ബറ്റ്നെസ് കുറയ്ക്കുകയും കൂട്ടുകയുമാകാം. വാഹനത്തിന്റെ മുഴുവൻ കാര്യങ്ങളും ഇതിലറിയാൻ കഴിയും. റിവേഴ്സ് മോഡ് സിലക്ടറും ഇതിൽ തന്നെ. ബ്ലൂടൂത്ത് കണക്ടിവിറ്റി, വൈഫൈ എന്നിവയുണ്ട്....