"തിര' എന്ന സിനിമയെപ്പറ്റി ആലോ ചിക്കുന്ന സമയത്താണ് വിനീത് ബേസിലിനെ സിനിമയിലേക്കു ക്ഷണിക്കുന്നത്. ഇപ്പോൾ ചെന്നെ യിൽ നിന്ന് കൊച്ചിയിലേക്കു വലിച്ചു കെട്ടിയ ഒരു റബർ ബാൻഡുപോ ലെയായി ബേസിലിന്റെ മനസ്സ്. അഴിച്ചുവിട്ടാൽ അടുത്ത നിമിഷം ചെന്നെയിലെത്തും. അത്രയിഷ്ടമാണ് ആ നഗരം. നിറയെ രുചിയും അഭിരുചിയുമുള്ള നഗരമാണ് ചെന്നെ എന്ന് ബേസിൽ പറയും. എല്ലാവരും കലാകാരന്മാർ, എവിടെ നോക്കിയാലും നല്ല ഭക്ഷണശാലകൾ, സ്നേഹിച്ചാൽ ഇരട്ടിയായി തിരിച്ചു സ്നേഹിക്കുന്ന നാട്ടുകാർ. തിരയുടെ പ്രീപ്രൊഡക്ഷൻ ജോലികൾക്കായി തിരുവാൺമിയൂർ ബീച്ചിന് അടുത്തുള്ള ഗെസ്റ്റ് ഹൗസിലായിരുന്നു താമസം. ആദ്യ ജോലി ഇൻഫോസിസിന്റെ ഷോളി ഗനല്ലൂർ ക്യാംപസിൽ. അണ്ണാ നഗറിലെ ഒരു ബാങ്കിൽ കുറച്ചു നാൾ. പ്രണയിക്കുമ്പോൾ ഭാര്യ എലിസബത്തിന് ജോലി നുങ്കമ്പാക്കത്ത്. വിവാഹം കഴിഞ്ഞ് വീടെടുത്തത് ടി നഗറിൽ ഗോദ എന്ന സിനിമയുടെ എഴുത്തും പ്രീപ്രൊഡക്ഷനും ഒഎംആറിൽ. ഇങ്ങനെ ചെന്നയോടുള്ള അടുപ്പം പലവിധമാണ്. കേടായ ഒരു ബസും ഓടുന്ന മറ്റൊരു ബസും ചങ്ങലയിൽ കൊളുത്തിയിട്ട് ഓടിക്കുന്ന സിറ്റി ബസുകളിൽ അതിരാവിലെ കയറിയാൽ മല്ലിപ്പൂവിന്റെയും മുരുകൻ ഇഡ്ഡലിയുടെയും മണം. വൈകിട്ടായാൽ വാടിയ പൂവിന്റെ വിയർപ്പും തലപ്പാക്കട്ടി ബിരിയാണിയും ചേർന്ന മണം ! പൊതുവേ പിശുക്കനായ വിനീത് ശ്രീനിവാസൻ കൂട്ടുകാരെ ആദ്യം കൊണ്ടുപോകുന്നത് ഹോട്ടലിലും പിന്നെ സത്യം തിയറ്ററിലുമാണ്. രണ്ടിടത്തും വിനീത് പഴ്സ് പുറത്തടുക്കും. റിവേഴ്സ് എടുക്കുമ്പോൾ കണക്കുതെറ്റി പല തവണ ഇടിച്ച് പിൻവശം ചളുങ്ങിയ ഒരു വെളുത്ത ഐ ട്വന്റിയായിരുന്നു അന്നൊക്കെ വിനീതിന്റെ കാർ. വിനീതേട്ടന്റെ യാത്രകളെല്ലാം ഫുഡ് കഴിക്കാനോ സിനിമ കാണാനോ ആണ്. ഇത് വലിയൊരു ഫുഡിയെ വേറെ കണ്ടിട്ടില്ല. എല്ലാ ഭക്ഷണശാലകളും അറിയാം. സിനിമ കാണാൻ സത്യം തിയറ്ററിൽ പോകുന്നതു തന്നെ അവിടെ നിന്ന് ബട്ടർ ഡോണറ്റും കോൾഡ് കോഫിയും കഴിക്കാനാണ്.
ചെന്നെ വിട്ടാൽ വയനാട് കൊച്ചി റൂട്ടിലോടുന്ന മിന്നലാണ് ബേസിൽ. വീട് വയനാട്ടിൽ, സിനിമയുടെ ജോലികൾ മുഴുവൻ കൊച്ചിയിൽ. ഡ്രൈവിങ് നല്ല ഇഷ്ടമാണ്. കൊച്ചിയിൽനിന്ന് അതിരാവിലെ ഇറങ്ങണമെന്ന് നിർബന്ധമുണ്ട്. ബ്രേക്ക് ഫാസ്റ്റിന്റെ സമയമാകുമ്പോൾ കോഴിക്കോട്ടെത്താം. താമരശ്ശേരിയിൽ കസിന്റെ വീടുണ്ട്. അവിടത്തെ ചേച്ചി എന്തുണ്ടാക്കിയാലും ഇരട്ടി രുചിയാണ്. മേശപ്പുറത്തിരിക്കുന്ന അപ്പവും മട്ടൺ സ്റ്റുവും കണ്ട് കൊതി &#...